രാവിലെ മുതല്‍ പുറത്തേക്ക് കണ്ടില്ല ; കെഎസ്ഇബി ജീവനക്കാരന്‍ ശുചിമുറിയിൽ മരിച്ച നിലയിൽ
രാവിലെ ഇയാളെ പുറത്തേക്ക് കാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്

പാലക്കാട് : കെഎസ്ഇബി ജീവനക്കാരനെ ശൗചാലയത്തിൽ മരിച്ച നിലയിൽ . കെഎസ്ഇബി മുതുതല സെക്ഷൻ ഓഫിസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനെ(40)യാണ് വാടക കെട്ടിടത്തിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില കണ്ടെത്തിയത് . രാവിലെയാണ് മുതുതല സെന്ററിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഇയാളെ പുറത്തേക്ക് കാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ മുതുതല കെഎസ്ഇബിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ:സനിത. മകൾ:അനേക.
Did not see outside since morning; KSEB employee found dead in the bathroom