CovidKerala NewsLatest NewsNews
കേരളത്തിൽ മൂന്ന് കോവിഡ് മരണങ്ങള് കൂടി.

കേരളത്തിൽ മൂന്ന് കോവിഡ് മരണങ്ങള് കൂടി. കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരണപ്പെട്ടത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ചൊവ്വാഴ്ച വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.റഹിയാനത്തിന്റെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് മരണപ്പെട്ടത്. കാസർകോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണപ്പെടുന്നത്.