CinemaMovieUncategorized

മില്യണിലേറെ കാഴ്ചക്കാറീ അടക്കി ‘ലോക ചാപ്റ്റര്‍ 2’പ്രഖ്യാപന വീഡിയോ

ഡൊമിനിക് അരുണ്‍ രചിച്ച് ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ‘ലോക ചാപ്റ്റര്‍ 2’പ്രഖ്യാപന വീഡിയോക്ക് യൂട്യൂബില്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാര്‍. ലോക ചാപ്റ്റര്‍ 2 ല്‍ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിര്‍ണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുല്‍ഖര്‍ സല്‍മാനും ഉള്‍പ്പെട്ട അതീവ രസകരമായ ഒരു സംഭാഷണ രംഗത്തിലൂടെയാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തില്‍ മൈക്കല്‍ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് ടോവിനോ അഭിനയിച്ചത്. ചാത്തന്‍ എന്ന ഐതിഹ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൈക്കല്‍ എന്ന ടോവിനോ കഥാപാത്രത്തെ ഈ യൂണിവേഴ്സില്‍ സൃഷ്ടിച്ചിരിക്കുന്നത്. ചാര്‍ളി എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ആദ്യ ഭാഗത്തില്‍ അതിഥി താരമായി എത്തിയത്. ഒടിയന്‍ എന്ന ആതിഥ്യ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ചാര്‍ളിയെ സൃഷ്ടിച്ചത്. മൂത്തോന്‍ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രമായി മമ്മൂട്ടിയും ഈ സിനിമാറ്റിക് യൂണിവേഴ്സിലെ ശ്കതമായ ഒരു സാന്നിധ്യമായി എത്തും.

Tag: The ‘World Chapter 2’ announcement video that captivated over a million viewers

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button