accidentDeathNationalTamizh naduUncategorized
കെട്ടിടം തകർന്ന് ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം;എന്നൂർ താപവൈദ്യുത നിലയത്തിലാണ് സംഭവം

ചെന്നൈ: കെട്ടിടം തകർന്ന് ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം;എന്നൂർലാണ് സംഭവം.തമിഴ് നാട്ടിലെ എന്നൂർ താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിലാണ് 9 പേർ മരിച്ചത് . ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് കെട്ടിം തകർന്നു വീണതെന്നാണ് വിവരം.
30 അടി ഉയരത്തിൽ നിന്നാണ് കെട്ടിടം തകർന്നുവീണത്. “കമാനം തകർന്നതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്”, പൊലീസ് വ്യക്തമാക്കി
Tag: Building collapses, nine workers killed; the incident occurred at Ennore thermal power plant