indiaLatest NewsNationalNews
മുനമ്പം ഭൂമി; കേന്ദ്ര മന്ത്രിയെ കണ്ട് രാജീവ് ചന്ദ്രശേഖർ

വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. മുനമ്പം ജനതയുടെ മുന്നോട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് നിയമഭേദതി സ്റ്റേ ചെയ്യാനായിരുന്നു സിപിഎമ്മും കോൺഗ്രസും ശ്രമിച്ചത്. മുൻ സർക്കാരുകൾ പരിഹരിക്കാൻ കഴിയാതിരുന്നതോ പരിഹരിക്കാൻ തയാറാവാത്തതോ ആയ പ്രശ്നങ്ങൾക്ക് ദൃഢനിശ്ചയത്തോടെ പരിഹാരം കാണുന്ന സർക്കാരാണ് നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു.
Tag: Munambam land; Rajiv Chandrasekhar meets Union Minister