മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ മാറ്റി.

പാർട്ടിയിൽ നിന്ന് തന്നെ പരാതികൾ ഉയർന്നതിനെ തുടർന്ന് മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പുറത്താക്കി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെസി സജീഷിനെയാണ് മാറ്റിയത്. ഇയാൾക്ക് എതിരെ നിരവധി പരാതികൾ സി പി ഐ എമ്മിന് ലഭിച്ചിരുന്ന സാഹചര്യത്തിലാണിത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് സജീഷിനോട് രാജി രാജി ആവശ്യപ്പെട്ടതോടെ, സ്വമേധയ രാജി എഴുതി നൽകുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സജീഷ് രാജിവെക്കുകയായിരുന്നു എന്നാണ് ഇത് സംബന്ധിച്ചു ഓഫീസിൽ നിന്ന് നൽകുന്ന വിശദീകരണം.
ഇപി ജയരാജന്റെ സ്റ്റാഫ് അംഗമായ ഒരാൾക്ക് എതിരെ കൂടി പരാതി ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം വ്യാഴാഴ്ച വിളിച്ചുചേര്‍ത്തിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണനാണ് യോഗം വിളിച്ചിരിക്കുന്നത്.