indiaLatest NewsNationalNews

ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)യും ആദായ നികുതി വകുപ്പും പങ്കുചേരും. ഇതിനിടെ സഹഗായകൻ ജ്യോതി ഗോസ്വാമിയുടെ നിർണായക മൊഴി കേസിൽ വലിയ തിരിമറി സൃഷ്ടിച്ചിരിക്കുകയാണ്.

സുബീന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. മാനേജർ സിദ്ധാർത്ഥ ശർമയും സിംഗപ്പൂർ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്ന് ജ്യോതി ഗോസ്വാമി മൊഴി നൽകി. സിംഗപ്പൂരിലെ ഹോട്ടലിൽ സിദ്ധാർത്ഥ ശർമയുടെ പെരുമാറ്റത്തിൽ തന്നെക്കു സംശയം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന് തൊട്ടുമുൻപ് നടത്തിയ ആഘോഷത്തിനിടെ യാത്ര ചെയ്തിരുന്ന നൗകയുടെ നിയന്ത്രണം ഇരുവരും ബലമായി പിടിച്ചെടുത്തതായി മൊഴിയിൽ പറയുന്നു. മദ്യസേവനം താൻ തന്നെ നിയന്ത്രിക്കുമെന്നും ശർമ ഉറച്ചുവാദിച്ചുവെന്ന് സഹഗായകൻ ചൂണ്ടിക്കാട്ടി. സുബീൻ വെള്ളത്തിൽ മുങ്ങിത്താഴുമ്പോൾ, നീന്തൽ അറിയാമെന്ന കാരണത്താൽ ഇരുവരും സഹായിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ സഹഗായകന്റെ ആരോപണങ്ങൾ ചോദ്യം ചെയ്യലിൽ സിദ്ധാർത്ഥ ശർമയും ശ്യാംകാനു മഹന്തയും ശക്തമായി തള്ളി. ഇതിനിടെ, പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.

Tag: Government announces judicial inquiry into Bollywood singer Subeen Garg’s death

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button