cricketindiaLatest NewsNationalNewsSports

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകൻ ശുഭ്മൻ ഗിൽ ഇനി ഏകദിന ടീമിനെയും നയിക്കും

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകൻ ശുഭ്മൻ ഗിൽ ഇനി ഏകദിന ടീമിനെയും നയിക്കും. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഗിൽ നായകനാകും എന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചു. നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഗില്ലിന്റെ നേതൃത്വത്തിൽ കളിക്കും. ക്യാപ്റ്റൻ സ്ഥാനമാറ്റത്തെക്കുറിച്ച് സെലക്ടർമാർ രോഹിത് ശർമയുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്.

ഒക്ടോബർ 19നാണ് പരമ്പരയ്ക്ക് തുടക്കം. ചാമ്പ്യൻസ് ട്രോഫിക്കുശേഷം രോഹിത്തും കോലിയും വീണ്ടും ഇന്ത്യൻ ജഴ്‌സിയിൽ ഇറങ്ങുന്നുവെന്ന പ്രത്യേകതയാണ് പരമ്പരയ്ക്ക്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ഇരുവരും, ഈ പരമ്പരയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിനും വിട പറയാനാണ് സാധ്യത.

15 അംഗ ടീമിൽ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാണ്. അഭിഷേക് ശർമയെയും സഞ്ജു സാംസണിനെയും ടീമിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവർക്ക് അവസരം ലഭിച്ചില്ല. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.

2021 ഡിസംബറിലാണ് രോഹിത് ശർമ ഇന്ത്യൻ ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായത്. ഇതുവരെ 56 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച് 42 വിജയം നേടി. 2018ൽ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായും 2023ൽ സ്ഥിരം നായകനായും ഏഷ്യാ കപ്പ് സ്വന്തമാക്കി. 2023 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുകയും ചെയ്തു. ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ശേഷമാണ് രോഹിത് ഏകദിന നായകസ്ഥാനം ഒഴിയുന്നത്.

Tag: Shubman Gill, the captain of the Indian Test team, will now lead the ODI team as well.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button