ഗാസയില്‍ വീണ്ടും ഇസ്രയേല്‍ സൈനികാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ സൈനികാക്രമണം നടന്നു. ആക്രമണം നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു മണിക്കൂറുകള്‍ക്കകം തന്നെയായിരുന്നു പുതിയ ആക്രമണം. ശനിയാഴ്ച ഗാസയിലെ ഒരു ആശുപത്രിയെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് അവതരിപ്പിച്ച 20 ഇനങ്ങളടങ്ങിയ ഗാസ സമാധാന പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാന്‍ തയാറാണെന്ന് ഹമാസ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ട്രംപ് ഇസ്രയേലിനോട് ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
ട്രംപ് പദ്ധതിക്ക് സമ്മതം നല്‍കി ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ഗാസയിലെ സൈനിക നടപടി കുറയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, അതിനിടെ തന്നെ ഗാസയില്‍ വീണ്ടും ആക്രമണം നടന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
Tag: Israeli military strikes again in Gaza; 20 killed, reports say