indiaLatest NewsNationalNews

ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി; യുപിഐ വഴി പണം അടച്ചാൽ 1.25 ശതമാനം, പണം ആയിട്ടെങ്കിൽ ഇരട്ടി നൽകണം

ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നതിൽ മാറ്റവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രംഗത്ത്. നാഷണൽ ഹൈവേസ് ഫീസ് റൂൾസിൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം, യുപിഐ വഴി ടോൾ അടയ്ക്കുന്നവർക്ക് ഇനി ടോൾ നിരക്കിന്റെ 1.25 മടങ്ങ് മാത്രം നൽകിയാൽ മതി. പണമായി അടയ്ക്കുന്നവർക്ക് നിലവിലെ പോലെ ഇരട്ടത്തുക നൽകേണ്ടതായിരിക്കും.

ഇതോടെ മുൻപ് യുപിഐയിലൂടെയും പണമായി ടോൾ അടച്ചവർക്കും ഒരുപോലെ ഇരട്ടത്തുക നൽകേണ്ടി വന്ന സാഹചര്യം മാറും. നവംബർ 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

ഉദാഹരണത്തിന്, ടോൾ നിരക്ക് ₹100 ആണെങ്കിൽ — പണമായി അടച്ചാൽ ₹200, യുപിഐ വഴി അടച്ചാൽ ₹125 മതിയാകും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ടോൾ പ്ലാസകളിൽ നീണ്ട നിരകൾ കുറയ്ക്കുകയും ചെയ്യാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്കായി യുപിഐ പണമടയ്ക്കൽ രീതി ഇപ്പോൾ കൂടുതൽ ലാഭകരവും വേഗതയേറിയതുമായ മാർഗമാകും.

Tag: Amendment in toll collection; 1.25 percent if paid through UPI, double if paid in cash

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button