indiaLatest NewsNationalNews

കരൂർ ദുരന്തം; കുടുംബങ്ങൾക്ക് ധനസഹായം കെെമാറി കോൺഗ്രസ്

തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ട രണ്ടുപേരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് ധനസഹായം നൽകി.

റാലിക്കിടെയുണ്ടായ തിരക്കിലും തിക്കിലുംപ്പെട്ട് മരിച്ച തിരുപ്പൂർ സ്വദേശികളായ ജെ. ഗോകുലപ്രിയയുടെയും മണികണ്ഠന്റെയും കുടുംബങ്ങളെയാണ് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചത്. വെള്ളക്കോവിലിലെ ഇവരുടെ വീടുകളിലെത്തി സഹായം കൈമാറുകയായിരുന്നു.

₹2.5 ലക്ഷം രൂപയുടെ ചെക്കുകൾ കോൺഗ്രസ് ദേശീയ സെക്രട്ടറി ഗോപിനാഥ് പളനിയപ്പനും കരൂർ എംപി എസ്. ജ്യോതിമണിയും ചേർന്ന് കുടുംബങ്ങൾക്കു നൽകി.

ദുരന്തത്തിൽ മരിച്ച മറ്റ് 39 പേരുടെയും ബന്ധുക്കൾക്കും അവരുടെ ജില്ലകളിൽ ₹2.5 ലക്ഷം വീതം ധനസഹായം കോൺഗ്രസ് നൽകുമെന്നും ഗോപിനാഥ് പളനിയപ്പൻ അറിയിച്ചു.

Tag: Karur tragedy; Congress seeks financial assistance for families

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button