keralaKerala NewsLatest News

ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി: കുടിശ്ശിക തീർത്തില്ലെങ്കിൽ ബുധനാഴ്ചയ്ക്ക് ശേഷം വിതരണം നിർത്തുമെന്ന് വിതരണക്കാർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങളുടെ ക്ഷാമം രൂക്ഷമാകുകയാണ്. ബുധനാഴ്ച വരെ കാത്തിരിക്കാമെന്നും, അതിനുള്ളിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ കുടിശ്ശികയുടെ ഭാഗികമായെങ്കിലും തീർപ്പാക്കണം എന്ന മുന്നറിയിപ്പുമായി ഉപകരണ വിതരണക്കാർ രംഗത്തെത്തി.

കുറഞ്ഞത് 10 കോടി രൂപയെങ്കിലും അടച്ചില്ലെങ്കിൽ ബുധനാഴ്ചയ്ക്ക് ശേഷം സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് അവർ വ്യക്തമാക്കി. മാർച്ച് വരെ 158 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കാതെ പുതിയ സ്റ്റോക്ക് നൽകാനാകില്ലെന്നും വിതരണക്കാർ അറിയിച്ചു.

ഇന്നലെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനുമായി (DME) നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിതരണക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.

Tag: Surgical equipment crisis: Suppliers say they will stop supplying after Wednesday if dues are not paid

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button