indiaLatest NewsNationalNewsUncategorized
കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശന ദിവസം മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് എസ്. സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് 21ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സമയത്ത് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഇയാളെ ചുമതലയിൽ നിന്ന് മാറ്റി. സംഭവത്തിൽ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.
Tag: Police officer suspended for coming to duty drunk during Union Minister Amit Shah’s visit