‘എന്നെ കുറിച്ച് ആദ്യമായി…അല്ല,ഒരുപാട് സദസുകളില്‍ എന്നെ കുറിച്ച് സംസാരിച്ച അടൂര്‍ സാറിനും നന്ദി’; സോഷ്യൽ മീഡിയയിൽ ചർച്ചയായി മോഹൻലാലിന്റെ മറുപടി

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായ മോഹൻലാലിനെ ആദരിക്കുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വാനോളം മലയാളം – ലാൽ സലാം’ പരിപാടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പരിപാടിയിൽ പ്രസംഗിച്ച അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകളും മോഹൻലാലിന്റെ മറുപടി പ്രസംഗവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.
രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് തനിക്ക് ഈ പുരസ്കാരം ലഭിച്ചപ്പോൾ ഇത്രയും പ്രത്യേക ആദരം ഉണ്ടായിരുന്നില്ലെന്നും, ഇപ്പോൾ സർക്കാർ, മുഖ്യമന്ത്രി പ്രത്യേക താത്പര്യത്തോടെ മോഹൻലാലിനെ ആദരിക്കുന്നതിൽ താനും സന്തോഷവും അഭിമാനവുമുണ്ടെന്നും പറയുന്നു.
ഈ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചക്ക് കാരണമായിരുന്നു, മുൻപ് മോഹൻലാലിനെതിരെ അഭിപ്രായം പറഞ്ഞിട്ടുള്ള അടൂർ ഈ സമയത്തും അതേ രീതിയിൽ അഭിപ്രായം പറഞ്ഞെന്ന് സോഷ്യൽ മീഡിയയിൽ പറയപ്പെടുന്നു.
മോഹൻലാലിന്റെ മറുപടിയിൽ, “എന്നെ കുറിച്ച് ആദ്യമായി… അല്ല, പല സദസുകളിലും എന്നെ കുറിച്ച് സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോട് ഹൃദയത്തിൽ നിറഞ്ഞ നന്ദി അറിയിക്കുന്നു” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Tag: Thank you to Adoor sir Mohanlal’s reply is a topic of discussion on social media