ജയ്പൂരിലെ ആശുപത്രിയിൽ തീപിടുത്തം; മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് രോഗികൾ മരിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ സവായ് മാൻ സിങ് ആശുപത്രിയിലെ ട്രോമാ ഐസിയുവിൽ ഭീകരമായ തീപിടിത്തം . ഞായറാഴ്ച രാത്രിയിലുണ്ടായ ഈ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് രോഗികൾ മരിച്ചു. സംഭവം നടക്കുമ്പോൾ ഐസിയുവിൽ 11 രോഗികളും സമീപ വാർഡിൽ 13 രോഗികളും ചികിത്സയിലായിരുന്നു.
രാത്രി 11.20ഓടെയാണ് തീ ന്യൂറോ ഐസിയു വാർഡിന്റെ സ്റ്റോർ റൂമിൽ നിന്ന് പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നു പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും വാർഡിലാകെ പുക നിറഞ്ഞിരുന്നുവെന്നും അകത്ത് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടുവെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണച്ചത്. കെട്ടിടത്തിന്റെ മറുവശത്തെ ജനാലകൾ തകർത്താണ് വെള്ളമടിച്ച് തീ നിയന്ത്രണവിധേയമാക്കിയത്. രോഗികളെ കിടക്കകളോടുകൂടി പുറത്തേക്ക് മാറ്റിയതിലൂടെ കൂടുതൽ അപകടം ഒഴിവാക്കാനായതായി അധികൃതർ അറിയിച്ചു.
Tag: Fire breaks out at Jaipur hospital; eight patients including three women die