ഡൽഹിയിൽ എംബിബിഎസ് വിദ്യാർത്ഥിയെ ആണ്‍സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതി

ഡൽഹിയിൽ 18 വയസുള്ള എംബിബിഎസ് വിദ്യാർത്ഥിനിയെ ആണ്‍സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഒരു മാസത്തോളം ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്തുവെന്നതാണ് പെൺകുട്ടിയുടെ മൊഴി. സെപ്റ്റംബർ 9നായിരുന്നു സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കി. ഹരിയാനയിലെ ജിന്ദ് സ്വദേശിനിയെയാണ് പീഡനത്തിന് ഇരയാക്കിയത്.
പെൺകുട്ടിയുടെ മൊഴിപ്രകാരം, പ്രതിയായ ആണ്‍സുഹൃത്ത് ഒരു പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേന അവളെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു. അവിടെ എത്തിയ ശേഷം പ്രതികൾ മദ്യം നൽകി ബോധം കെടുത്തി. തുടർന്ന് മൂവരും ചേർന്ന് ബലാത്സംഗം നടത്തുകയും ആ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചുവെന്നുമാണ് യുവതി നൽകിയ മൊഴി.
Tag: MBBS student gang-raped by three men including her boyfriend in Delhi; complaint also filed that they filmed the footage and threatened her