international newsLatest NewsWorld

ട്രംപിൻ്റെ സമാധാന കരാർ നടപ്പാക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം; ഇസ്രയേൽ- ഹമാസ് പ്രതിനിധികൾ കെയ്റോയിൽ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന കരാർ നടപ്പാക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ചർച്ചകളിൽ പങ്കെടുക്കാനായി ഇസ്രായേൽയും ഹമാസും പ്രതിനിധികളെ കെയ്റോയിൽ എത്തി. ഷാം എൽ ഷെയ്ഖിലാണ് ഇരുകൂട്ടരുടെയും അനൗപചാരിക ചർച്ചകൾ ആരംഭിച്ചത്. ഈജിപ്ത്, ഖത്തർ ഉദ്യോഗസ്ഥരാണ് മധ്യസ്ഥതയ്ക്ക് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ മാസം ഖത്തറിൽ ഇസ്രായേൽ നടത്തിയ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഖലീൽ അൽ-ഹയ്യയാണ് ഹമാസ് സംഘത്തെ നയിക്കുന്നത്. അതേസമയം, ട്രംപിനെ നോബൽ സമാധാന സമ്മാനത്തിന് പിന്തുണച്ച് ഹമാസ് തടവിലിട്ടിട്ടുള്ള ഇസ്രായേൽ വംശജരുടെ കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അടിയന്തര വെടിനിർത്തൽ, ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റം തുടങ്ങിയ വിഷയങ്ങളായിരിക്കും ചർച്ചയുടെ മുഖ്യപ്രമേയം. ബന്ദികളുടെ മോചനത്തിനും ദീർഘകാല വെടിനിർത്തലിനുമായി നാളെ നിർണായക ചർച്ചകൾ നടക്കും.

ഗസയിലെ അധികാരവും നിയന്ത്രണവും വിട്ടുകൊടുക്കാൻ ഹമാസ് വിസമ്മതിച്ചാൽ സമ്പൂർണ ഉന്മൂലനം നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇരുപതിൽ കൂടുതൽ കരാറുകളിലുളള ബന്ദികളെ വിട്ടയയ്ക്കുന്നതിൽ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

ട്രംപിന്റെ ഇരുപത് ഇനങ്ങളുളള സമാധാന പദ്ധതിയിൽ ഗസയിൽ നിന്ന് ഹമാസിന്റെ പൂർണ പിന്മാറ്റം, ബന്ദികളുടെ പൂർണ കൈമാറ്റം, സമ്പൂർണ വെടിനിർത്തൽ, “പുതിയ ഗസ”യുടെ വികസനം, ഇസ്രായേൽ–പലസ്തീൻ പ്രശ്നത്തിന് സ്ഥിരമായ പരിഹാരത്തിനായി സമാധാനപരമായ ചർച്ചകൾക്ക് സാഹചര്യമൊരുക്കൽ എന്നിവയാണ് പ്രധാന വിഷയങ്ങൾ.

Tag: Mediation talks to implement Trump’s peace deal begin; Israel- Hamas representatives in Cairo

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button