indiaLatest NewsNationalNews

ഒഡീഷയിൽ ബിജെപി നേതാവും മുതിർന്ന അഭിഭാഷകനുമായ പിതാബാഷ പാണ്ഡെ വെടിയേറ്റ് മരിച്ചു

ഒഡീഷയിൽ ബിജെപി നേതാവും മുതിർന്ന അഭിഭാഷകനുമായ പിതാബാഷ പാണ്ഡെ വെടിയേറ്റ് മരിച്ചു. ബർഹാംപൂരിൽ വച്ചായിരുന്നു അപകടം. ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലേറ്റ വെടിയേറ്റതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രാത്രി ഏകദേശം 9.40ഓടെ, പാർക്ക് സ്ട്രീറ്റിലെ തന്റെ ചേംബറിൽ നിന്ന് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിതാബാഷ പാണ്ഡെക്കുനേരെ ആക്രമണം നടന്നു. വെടിയേറ്റതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴിയിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻ എം.കെ.സി.ജി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാബാഷ പാണ്ഡെ ഒഡീഷ ബാർ കൗൺസിൽ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായും പ്രവർത്തിച്ചിരുന്നു. ദീർഘകാലം കോൺഗ്രസിൽ സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ ചേർന്നിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Tag: BJP leader and senior lawyer Pitabasha Pandey shot dead in Odisha

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button