keralaKerala NewsLatest News

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു; മകളെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ചു

കാസർഗോഡ് മഞ്ചേശ്വരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. മരിച്ചത് അജിത്തും ഭാര്യ ശ്വേതയുമാണ്. ശ്വേത അധ്യാപികയാണ്. ഇവർക്കൊരു മകളുണ്ട്. ആത്മഹത്യയ്ക്ക് മുൻപ് മകളെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇരുവരും വിഷം കഴിച്ചത്. വൈകുന്നേരം വീട്ടിൽ ബോധരഹിതരായി കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ഇവരെ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ 12.30ഓടെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു.

ബ്ലേഡ് മാഫിയയുടെ നിരന്തര ശല്യം നേരിട്ടിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നുവെങ്കിലും, പൊലീസ് സാമ്പത്തിക പ്രശ്നങ്ങൾ മൂലമുള്ള കുടുംബതർക്കം കാരണമാകാമെന്ന നിലപാടിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

Tag: Couple dies after attempting suicide by consuming poison following threats from blade mafia; daughter handed over to sister’s house

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button