international newsLatest NewsWorld

“എന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം”; പതിമൂന്നുകാരന്റെ ചോദ്യം കേട്ട് അമ്പരന്ന് ചാറ്റിജിപിടി, പൊലീസെത്തി കസ്റ്റഡിയിലെടുത്തു

ചാറ്റ്ജിപിടിയോട് നമുക്ക് എന്തും ചോദിക്കാം അല്ലേ? ഞൊടിയിടയിൽ ഉത്തരം തരും. എന്നാൽ ചാപിടിയെ പോലും അമ്പരപ്പിച്ചുകൊണ്ട് പതിമൂന്നുകാരൻ ചോദിച്ച ചോദ്യമാണ് പോലീസ് കേസിന് തന്നെ കാരണമായത്. അമേരിക്കയിലെ ഫ്ലോറിഡയിലെ ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലായിരുന്നു സംഭവം.

ക്ലാസിനിടെ സ്കൂൾ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത വിദ്യാർത്ഥി “എന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം” എന്ന ചോദ്യം ചാറ്റ്ജിപിടിയോട് ചോദിച്ചു. ചില നിമിഷങ്ങൾക്കകം സ്കൂൾ സുരക്ഷാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ‘ഗാഗിൾ’ എന്ന എഐ സംവിധാനത്തിന് ഇത് അലർട്ട് ലഭിക്കുകയും സ്കൂൾ ക്യാമ്പസിലെ പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയുമായിരുന്നു. ഉടൻ പൊലീസെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു.

ചോദ്യം തമാശയായാണ് ചെയ്തതെന്ന് വിദ്യാർത്ഥി വിശദീകരിച്ചെങ്കിലും, അധികാരികൾ അതിനെ ഗൗരവത്തിൽ എടുത്തു. സ്കൂൾ ആക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സംഭവം പൊലീസ് അന്വേഷണ വിധേയമാക്കി. തുടർനടപടികൾക്ക് ശേഷം വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടിയെ വിലങ്ങണിയിച്ച് പൊലീസ് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

Tag; Chat GPT was surprised to hear the question of a 13-year-old, and the police arrived and took him into custody

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button