നയതന്ത്രബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റും കളത്തിലിറങ്ങുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും.അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണനിരോധന നിയമപ്രകാരമാണ് കേസ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ഹവാല ഇടപാടുകൾ ഇ.ഡി അന്വേഷിക്കും.ഇ.ഡി കൂടി എത്തുന്നതോടെ കേസിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള നടപടികളുണ്ടായേക്കും. സ്വർണക്കടത്തിൽ കടലാസ് കമ്പനികളിൽ എതെങ്കിലും ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. കള്ളപ്പണ ചൂതാട്ട നിരോധന നിയമപ്രകാരമാണ് എന്‍ഫോഴസ്‌മെന്റ അന്വേഷണം നടത്തുക. വിദേശത്തു നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് അന്വേഷണം. നിലവില്‍ എന്‍.ഐ.എയും കസ്റ്റംസും കേസ് അന്വേഷിച്ചുവരുകയാണ്. ഇന്റലിജന്‍സ് ബ്യുറോയും ആദായ നികുതി വിഭാഗവും അന്വേഷണത്തിന്റെ മുന്നോടിയായി കേസ് പരിശോധിച്ചുവരികയാണ്.