keralaKerala NewsLatest NewsNationalNews

മുണ്ടക്കൈ– ചൂരൽമല ദുരന്തം; ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

മുണ്ടക്കൈ– ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വായ്പ മാപ്പിനായി നിയമത്തിൽ വ്യവസ്ഥയില്ലെന്നും അതിനാൽ എഴുതിത്തള്ളൽ കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഈ നിലപാട് “മനുഷ്യത്വരഹിതം” ആണെന്ന് ടി. സിദ്ദിഖ് എം.എൽ.എ വിമർശിച്ചു. നിയമം കാണിച്ച് ഉത്തരവാദിത്തം ഒഴിവാക്കാനുള്ള ഈ സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് ശേഷമാണ് കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നതെന്നും അതിന് മുൻകാല പ്രാബല്യം ഇല്ലാത്തതിനാൽ, ദുരന്തം നടന്ന സമയത്ത് പ്രാബല്യത്തിലുണ്ടായിരുന്ന നിയമം പ്രകാരം കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ടെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

Tag: Mundakai- Churalmala disaster; Central government tells High Court that loans of disaster victims will not be waived

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button