keralaKerala NewsLatest NewsLocal News
അഞ്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; കുട്ടികൾക്ക് പരിക്ക്

അഞ്ചൽ അസുരമംഗലം– പള്ളിക്കുന്നിൻപുറം റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടികളെ അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചൽ ചൂരക്കുളത്ത് പ്രവർത്തിക്കുന്ന ആനന്ദഭവൻ സെൻറർ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്ത് വച്ചിരുന്ന വലിയ മരക്കുറ്റിയിൽ തട്ടി നിയന്ത്രണം തെറ്റിയതാണ് ബസ് മറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tag: School bus overturns in Anchal; children injured