indiaLatest NewsNationalNews

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഈ വിമാനത്താവളം 2025 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. ₹19,650 കോടി ചെലവിലാണ് ഇന്ത്യയിലെ ആദ്യ പൂർണമായും ഡിജിറ്റൽ വിമാനത്താവളം സാക്ഷാത്കരിച്ചിരിക്കുന്നത്.

നവി മുംബൈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് വാഹന പാർക്കിംഗ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ, ഓൺലൈനായി ബാഗേജ് ഡ്രോപ്പ് ചെയ്യാൻ, ഇമിഗ്രേഷൻ സേവനങ്ങൾ സൗകര്യപ്രദമായി നടത്താൻ തുടങ്ങിയ സംവിധാനം ലഭ്യമായിരിക്കും. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) സിഇഒ അരുണ്‍ ബൻസാൽ വ്യക്തമാക്കി.

“ഓരോ ഘട്ടത്തിലും കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്രാസൗകര്യം വർധിപ്പിക്കാനുമുള്ള സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. നിങ്ങളുടെ ബാഗേജ് കൺവെയർ ബെൽറ്റിൽ എത്തുന്ന സമയത്തെ കുറിച്ച് നേരിട്ട് ഫോണിൽ സന്ദേശമെത്തും.”

അദാനി ഗ്രൂപ്പും സിറ്റി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനും (CIDCO) ചേർന്ന് ഈ പദ്ധതിയെ അഞ്ച് ഘട്ടങ്ങളിലായി വികസിപ്പിച്ചുവരികയാണ്. ഇതോടെ, ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ തുടങ്ങിയ നഗരങ്ങൾ പോലെ മുംബൈയും ഒന്നിലധികം വിമാനത്താവളങ്ങളുള്ള ആഗോള നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി.

ടിക്കറ്റ് വിൽപ്പന ഒക്ടോബർ അവസാനം ആരംഭിക്കാനാണ് സാധ്യത. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ എയർലൈൻസുകൾ പുതിയ വിമാനത്താവളത്തിൽ സർവീസുകൾക്കായി തയ്യാറെടുക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

Tag: Prime Minister Narendra Modi inaugurated the first phase of Navi Mumbai International Airport on Wednesday

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button