കെപിസിസി പുനഃസംഘടന തര്‍ക്കം; ഭാഗിക പട്ടികയില്‍ ഒപ്പുവയ്ക്കാതെ പ്രതിപക്ഷ നേതാവ്

കെപിസിസി പുനഃസംഘടന സംബന്ധിച്ച് തര്‍ക്കം രൂക്ഷമാകുന്നു. പുനഃസംഘടന സംബന്ധിച്ചുള്ള ഭാഗിക പട്ടികയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒപ്പുവെച്ചില്ല. ഇതിൽ സെക്രട്ടറിമാരെയും പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം . ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനാണ് പദ്ധതി. ഭാരവാഹികളുടെ എണ്ണം 150 പേരെ നിലനിര്‍ത്താനാണ് ശ്രമം. നേതാക്കള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ഈ ആഴ്ച തന്നെ ഭാരാഹികളെ പ്രഖ്യാപിക്കണമന്ന്ഹൈക്കമാന്‍ഡ് പറഞ്ഞിട്ടുണ്ട്. പട്ടികയില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക്മാറ്റമുണ്ടാകില്ല. പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും.കെപിസിസി പുനഃസംഘടന വൈകുന്നതില്‍ നേരത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമ്പൂര്‍ണ്ണ പുനഃസംഘടന വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പുനഃസംഘടനയില്‍ ആദ്യം വിമര്‍ശനം ഉന്നയിച്ചത് കൊടിക്കുന്നില്‍ സുരേഷാണ്. ചര്‍ച്ചയുമില്ല അഭിപ്രായം ചോദിക്കലും ഇല്ലെന്ന് നേതാക്കള്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
Tag: KPCC reorganization controversy; opposition leader refuses to sign partial list