താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസ്; പ്രതിയായ സനൂപിനായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിയായ സനൂപിനായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നാളെ സമർപ്പിക്കുക. തെളിവെടുപ്പ് പൂർത്തിയായിട്ടുണ്ടെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമായതിനാലാണ് പൊലീസിന്റെ നിലപാട്.
അതേസമയം, സംഭവം നടന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരുടെ പണിമുടക്ക് ഇന്ന് തുടരും. അത്യാഹിത വിഭാഗത്തിലും ഡോക്ടർമാർ സേവനം നൽകില്ല. അത്യാവശ്യമുള്ള രോഗികൾക്ക് മാത്രമേ ചികിത്സ ലഭ്യമാകൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ആശുപത്രിയിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉൾപ്പെടെ കെ.ജി.എം.ഒ.എ സമരം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ പണിമുടക്ക് ഉണ്ടായിരിക്കില്ല.
Tag: Case of assault on doctor at Thamarassery Taluk Hospital; Police to file custody application for accused Sanoop