മുനമ്പം ഭൂമി വിഷയം; സർക്കാർ നിയമിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷൻ തുടരാമെന്ന് ഹൈക്കോടതി

മുനമ്പം ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിന് വലിയ ആശ്വാസം. സർക്കാർ നിയമിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷൻ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
സംസ്ഥാന സർക്കാരിന്റെ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, ഹർജിക്കാർക്ക് ലോക്കൽ സ്റ്റാൻഡി ഇല്ലെന്ന് നിരീക്ഷിച്ചു. ഇതോടെ ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശകളുമായി സർക്കാർ മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
ഭൂമി വഖഫ് ബോർഡിന്റെ വകയാണെന്നും, അതിനാൽ ഇത് പരിഗണിക്കാൻ അധികാരം വഖഫ് ട്രൈബ്യൂണലിനാണ് എന്നായിരുന്നു മുമ്പ് സിംഗിൾ ബെഞ്ച് വിധി. അതിനെ തുടർന്ന് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു, അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
Tag: Munambam land issue; High Court says government-appointed Munambam judicial commission will continue