keralaKerala NewsLatest NewsLocal News

കുണ്ടന്നൂരിലെ തോക്ക് ചൂണ്ടിയുള്ള കവർച്ച; ഏഴ് പേർ പൊലീസ് പിടിയിൽ

കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി ₹80 ലക്ഷം കവർന്ന കേസിൽ മുഖ്യസൂത്രധാരനടക്കം ഏഴ് പേർ പൊലീസ് പിടിയിൽ. എറണാകുളം ജില്ലാ അഭിഭാഷകൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാളാണ് കേസിലെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. ഇവരിൽ അഞ്ചുപേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ബുഷറ എന്ന സ്ത്രീയും ഉൾപ്പെടുന്നു.

പിടിയിലായവരൊക്കെ പണം ഇരട്ടിപ്പിക്കൽ സംഘത്തിന്റെ അംഗങ്ങളാണ് എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായവരിൽ ഒരാൾ മുഖംമൂടി ധരിച്ച് കവർച്ചയിൽ നേരിട്ട് പങ്കെടുത്തവനാണ്, ബാക്കി ആറുപേർ കുറ്റകൃത്യം ആസൂത്രണം ചെയ്തവർ. പ്രതികളെ തൃശൂർ വലപ്പാടിലും എറണാകുളത്തും നിന്നാണ് പിടികൂടിയത്.

ഇനിയും മുഖംമൂടി ധരിച്ച് കവർച്ചയിൽ പങ്കെടുത്ത രണ്ടുപേരെ പൊലീസ് തിരയുകയാണ്. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തി. മരട് പൊലീസ് ആണ് അന്വേഷണം നടത്തുന്നത്.

കവർച്ചയിൽ തട്ടിയെടുത്ത ₹80 ലക്ഷത്തിൽ ₹20 ലക്ഷം രൂപയും വലപ്പാടിൽ നിന്ന് കണ്ടെത്തിയതായി സൂചന. എങ്കിലും പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വലപ്പാട് സ്വദേശിയുടെ പക്കൽ നിന്ന് തോക്കും കണ്ടെത്തിയതായി വിവരമുണ്ട്.

അതേസമയം, നോട്ട് ഇരട്ടിപ്പിക്കൽ സംഘവുമായി ബന്ധമുള്ള ഒരു സ്ത്രീയും അന്വേഷണ പരിധിയിലുണ്ടെന്ന് വിവരം. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഉടൻ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Tag: Gun-point robbery in Kundannur; Seven people arrested by police

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button