entertainmentLatest NewsMovieNews

‘തൂവാനത്തുമ്പികൾ’ സിനിമയുടെ നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു

മലയാളത്തിന്റെഎക്കാലത്തെയും എവർ​ഗ്രീൻ സിനിമയായ തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളിൽ മോചനം, വരദക്ഷിണ, തീക്കളി എന്നിവ ശ്രദ്ധേയമാണ്. കൂടാതെ കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുറത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ എന്നീ നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഒരിടത്തൊരു കാമുകി എന്ന കഥാസമാഹാരവും, വാസ്തുസമീക്ഷ എന്ന ശാസ്ത്രീയ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഓർമകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിക്കുറിപ്പുകൾ തുടങ്ങിയ ഓർമ്മപ്പുസ്തകങ്ങളും അദ്ദേഹം പുറത്തിറക്കി.

സിനിമാ മേഖലയിലും അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. രാജൻ പറഞ്ഞ കഥ, തോൽക്കാൻ എനിക്കു മനസ്സില്ല, വയനാടൻ തമ്പാൻ തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരനായിരുന്നു. മൂന്ന് ദശാബ്ദങ്ങളോളം മദ്രാസിൽ സിനിമാ രംഗത്ത് പ്രവർത്തിച്ച സ്റ്റാൻലി എ. വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവരോടൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ സഹകരിച്ചു.

വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ, അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 ന് മുട്ടട ഹോളി ക്രോസ് ചർച്ചിൽ നടത്തപ്പെടും.

Tag: Thoovanathumbikal’ producer P Stanley passes away

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button