മകളുടെ അഭിഭാഷക എൻറോൾമെന്റ് കാണാൻ വധശ്രമ കേസിൽ തടവിൽ കഴിയുന്ന പിതാവിന് പരോൾ അനുവദിച്ച് ഹെെക്കോടതി

മകളുടെ അഭിഭാഷക എൻറോൾമെന്റ് കാണാനായി വധശ്രമ കേസിൽ തടവിൽ കഴിയുന്ന പിതാവിന് അഞ്ച് ദിവസത്തെ പരോൾ ഹൈക്കോടതി അനുവദിച്ചു. മലപ്പുറം സ്വദേശിയായ 50കാരനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ താത്കാലിക പരോൾ നൽകിയത്. മകളുടെ എൻറോൾമെന്റ് ഈ മാസം 11, 12 തീയതികളിൽ നടക്കും. വെള്ളിയാഴ്ച മുതൽ 14 വരെ പിതാവിന് പരോൾ ലഭിക്കും.
പരോൾ എല്ലാ സാഹചര്യങ്ങളിലും അനുവദിക്കാനാകില്ല. ഹർജിക്കാരൻ ശിക്ഷ അനുഭവിക്കുന്ന തടവുകാരനാണ്. സമൂഹത്തിന് അവനെ കുറ്റവാളിയായി കാണാം. എന്നാൽ, മകളുടെ കണ്ണിലൂടെയുള്ള പിതാവിന്റെ സാന്നിധ്യം സുപ്രധാനമാണെന്നും, അച്ഛൻ മക്കൾക്ക് ഹീറോ തന്നെയായിരിക്കുമെന്ന് കോടതി പറഞ്ഞു.
കോടതി വ്യക്തമാക്കി, ഒരു മകളുടെ വികാരങ്ങൾ മുൻനിർത്തി ചില സാഹചര്യങ്ങളിൽ മാത്രമേ പരിഗണിക്കാനാകൂ, ഇത് കീഴ്വഴക്കമെന്ന് കാണരുത്. പരോൾ ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ട് കൂടാതെ രണ്ട് ആൾ ജാമ്യത്തോടെ അനുവദിച്ചിട്ടുണ്ട്. പരോൾ അപേക്ഷ ജയിൽ അധികൃതർ നിരസിച്ചതിനാൽ ഹർജിക്കാരൻ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
Tag: High Court grants parole to father imprisoned in attempted murder case to see daughter’s lawyer enrollment