keralaKerala NewsLatest NewsLocal News
മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കം; വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍
മീൻപിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം കൊലശ്രമത്തിൽ കലാശിച്ചു. വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ അബ്ദുസൽമാനെയാണ് പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചെറായി സ്വദേശിയായ കുഞ്ഞാലി (70) യാണ് ആക്രമണത്തിന് ഇരയായത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെ ചെറായി കെട്ടുങ്ങലിൽ കുഞ്ഞാലി മീൻപിടിക്കുമ്പോഴായിരുന്നു സംഭവം. സ്ഥലത്ത് ഉണ്ടായിരുന്ന അബ്ദുസൽമാനുമായി വാക്കുതർക്കം കടുത്തതിനെത്തുടർന്ന്, പ്രതി കുഞ്ഞാലിയെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്.
Tag: Argument while fishing; Suspect arrested for attempting to drown elderly man in river