indiaLatest NewsNationalNews

പഞ്ചാബി നടനും പ്രൊഫഷണൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

പഞ്ചാബി നടനും പ്രൊഫഷണൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പേശിയിൽ പരിക്കേറ്റതിനെ തുടർന്ന് അമൃത്സറിലെ ഒരു ആശുപത്രിയിൽ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗുമൻ, വീട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം അനുഭവിക്കുകയായിരുന്നു.

ബോഡി ബിൽഡിംഗിലും സിനിമാ രംഗത്തും ഒരുപോലെ സജീവമായിരുന്ന വരീന്ദർ സിങ് ഗുമൻ, 2009-ൽ മിസ്റ്റർ ഇന്ത്യ പട്ടം നേടിയിരുന്നു. പിന്നീട് മിസ്റ്റർ ഏഷ്യ റണ്ണറപ്പ് പട്ടവും നേടി.

സൽമാൻ ഖാനൊപ്പം “ടൈഗർ 3” (2023), “റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസ്” (2014), “മർജാവാൻ” (2019) തുടങ്ങിയ ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചു. 2012-ൽ പുറത്തിറങ്ങിയ “കബഡി വൺസ് അഗെയ്ൻ” എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് ഗുമൻ ശ്രദ്ധേയനായത്. വരീന്ദർ സിങ് ഗുമന്റെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു അനുശോചിച്ചു.

Tag: Punjabi actor and professional bodybuilder Varinder Singh Guman passes away

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button