എം.എസ്.സി. എൽസ 3 കപ്പലിലെ ഇന്ധനം പൂർണമായും നീക്കം ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്

കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി. എൽസ 3 കപ്പലിലെ ഇന്ധനം പൂർണമായും നീക്കം ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ അറിയിച്ചു. ഹോട്ട് ടാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പലിനുള്ളിലെ മുഴുവൻ ഇന്ധനവും സുരക്ഷിതമായി പമ്പ് ചെയ്തത്.
മുങ്കിയ കപ്പൽ പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അത് ചിലവേറിയ പ്രക്രിയയായതിനാൽ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം കപ്പൽ കമ്പനിക്കാണെന്നും ശ്യാം ജഗന്നാഥൻ വ്യക്തമാക്കി.
കപ്പൽ നാവിഗേഷൻ ചാനലിന് പുറത്താണ് മുങ്ങിയതെന്നതിനാൽ ഗതാഗതത്തിന് തടസ്സമുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാൽ അതിനെക്കുറിച്ച് അഭിപ്രായപ്പെടാനില്ല എന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കൂട്ടിച്ചേർത്തു.
Tag: MSC Elsa 3 has been completely defueled, says Director General of Shipping