എക്‌സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാറിനെ ബവ്‌റിജസ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു

എക്‌സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാറിനെ ബവ്‌റിജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിച്ചു സര്‍ക്കാര്‍. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്‌കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും.
2021 വരെ എക്‌സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്‌കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബവ്‌കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിര്‍വഹിച്ചിരുന്നത്. ഇപ്പോള്‍ പുതിയ ഉത്തരവിലൂടെ എക്‌സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാറിനെ ബവ്‌കോ ചെയര്‍മാനായാണ് നിയമിച്ചിരിക്കുന്നത്.
Tag: Excise Commissioner M.R. Ajith Kumar appointed as Chairman of Beverages Corporation