പാലക്കാട് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ദീക്ഷിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചത് ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കൽ സ്വദേശിനി വൈഷ്ണവി (26)യാണ്.
ഇന്നലെ രാത്രി വൈഷ്ണവിക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് ദീക്ഷിത് അവരെ മാങ്ങോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിച്ച ഉടൻ വൈഷ്ണവി മരിച്ചു.
പോസ്റ്റ്മോർട്ടം പരിശോധനയിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീകൃഷ്ണപുരം പൊലീസ് ഇന്ന് രാവിലെയാണ് ദീക്ഷിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലയ്ക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നര വർഷം മുൻപാണ് വൈഷ്ണവിയും ദീക്ഷിത്തും വിവാഹിതരായത്.
Tag: Palakkad husband strangles wife to death