keralaKerala NewsLatest NewsUncategorized

ശബരിമലയിലെ സ്വർണക്കവർച്ച കേസിൽ 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതിസ്ഥാനത്ത്

ശബരിമലയിലെ സ്വർണക്കവർച്ച കേസിൽ 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതിസ്ഥാനത്ത്. ശ്രീകോവിലിന്റെ വാതിൽപടിയിൽ നിന്ന് സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിന്റെ എഫ്‌ഐആറിലാണ് 2019 ലെ ബോർഡ് അംഗങ്ങളെയും പ്രതിചേർത്തിരിക്കുന്നത്. എങ്കിലും എഫ്‌ഐആറിൽ വ്യക്തികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. അന്ന് എ. പത്മകുമാർ പ്രസിഡന്റായിരുന്ന ഭരണസമിതിയാണ് ചുമതലയിലുണ്ടായിരുന്നത്. ഇതോടെ അന്വേഷണം ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങാതെ ഉന്നതതലത്തിലേക്കും നീളുകയാണ്.

എഫ്‌ഐആറിനുസരിച്ച്, 2019-ൽ ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വർണപാളികൾ നീക്കം ചെയ്തതെന്നാണു ആരോപണം. ബോർഡിന് നഷ്ടമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. പത്മകുമാറിനൊപ്പം ശങ്കർദാസ് അടക്കമുള്ളവർ അന്ന് ബോർഡിൽ അംഗങ്ങളായിരുന്നു.

എസ്ഐടി അന്വേഷണം വേഗത്തിലാക്കാൻ നീക്കം ആരംഭിച്ചിരിക്കുകയാണ്. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി പോറ്റിയെ ഹാജരാകാൻ നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

തലവാചകാന്വേഷണസംഘം വിവിധ ടീമുകളായി തിരിഞ്ഞ് ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് സൂചനയുണ്ട്. ഇതോടൊപ്പം അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശിൽപ്പപാളികൾ ഇന്ന് അമിക്കസ് ക്യൂറി പരിശോധിക്കും. ശബരിമല സ്ട്രോങ്ങ് റൂമിലെയും പരിശോധന ഇന്നും തുടരും.

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് — ദ്വാരപാലക ശിൽപ്പപാളികളിൽ നിന്നും വാതിൽപടിയിൽ നിന്നുമുള്ള സ്വർണം അപഹരിച്ചതുമായി ബന്ധപ്പെട്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നാലെ മുരാരി ബാബു ഉൾപ്പെടെ മറ്റു ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് നീക്കം.

ദേവസ്വം വിജിലൻസിനോട് നൽകിയ മൊഴിയിൽ ഉണ്ണികൃഷ്ണൻ പോറ്റി, വേർതിരിച്ചെടുത്ത സ്വർണം ഒരു സുഹൃത്തിന് കൈമാറിയതായി പറഞ്ഞു. അതേ മൊഴിയാണ് സ്മാർട്ട് ക്രിയേഷൻസും നൽകിയിരിക്കുന്നത്. ‘കൽപേഷ്’ എന്ന സുഹൃത്തിനാണ് സ്വർണം കൈമാറിയതെന്നാണ് പോറ്റിയുടെ മൊഴി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ശക്തമാക്കി. കൽപേഷിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനാകുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ. പോറ്റിയുടെ പ്രതിനിധിയായി സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ഏറ്റുവാങ്ങിയത് കൽപേഷ് ആണെന്നതാണ് നിലവിലെ അന്വേഷണനിരീക്ഷണം.

Tag: 2019 Travancore Devaswom Board members also accused in Sabarimala gold theft case

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button