keralaKerala NewsLatest News

മന്ത്രി ഗണേഷ് കുമാർ പ്രസംഗിക്കുന്നതിനിടെ അമിതവേഗത്തിൽ പാഞ്ഞ ബസിന്റെ പെർമിറ്റ് റദ്ദാക്കി

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. സംഭവം കോതമംഗലത്ത് നടന്ന കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു.

വേദിയിൽ തന്നെ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി വേദി വിടുന്നതിന് മുമ്പ് തന്നെ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചു. അമിത വേഗത്തിൽ ജനക്കൂട്ടത്തിനിടയിലൂടെ പാഞ്ഞ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടിയും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.

“ഞാനും ആന്റണി ജോൺ എംഎൽഎയും പ്രസംഗിച്ചു കൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി ഒരു വാഹനം വരുന്നത് കണ്ടു. ആദ്യം വിചാരിച്ചത് ഫയർ എൻജിൻ ആണെന്നായിരുന്നു. പക്ഷേ അത് സ്വകാര്യ ബസായിരുന്നു. നിറഞ്ഞ യാത്രക്കാരെ കയറ്റി റോക്കറ്റിനെപ്പോലെ പാഞ്ഞു കയറി. പിന്നെ അതിനേക്കാൾ വേഗത്തിൽ ഹോൺ മുഴക്കി തിരികെ പോയി. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ശബ്ദവും വേഗവും എന്തിനാണ്?” – ഗണേഷ് കുമാർ ചോദിച്ചു.

“ജനങ്ങൾ നിറഞ്ഞുനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ ബസ് ഓടിക്കുന്നവൻ റോഡിൽ ഇറങ്ങുമ്പോൾ എത്ര വേഗത്തിലായിരിക്കും ഓടിക്കുക! അതിനാൽ അദ്ദേഹത്തിന്റെ പെർമിറ്റ് പോയി. അതിൽ വിട്ടുവീഴ്ചയില്ല,” എന്നും മന്ത്രി വ്യക്തമാക്കി.

Tag: Permit of bus that was speeding while Minister Ganesh Kumar was giving a speech has been cancelled

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button