keralaKerala NewsLatest News

കോതമംഗലം സ്വദേശിനിയായ 23 കാരിയുടെ ആത്മഹത്യ; പ്രതി റമീസ് നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് പൊലീസ് കുറ്റപത്രം

കോതമംഗലം സ്വദേശിനിയായ 23 കാരിയുടെ ആത്മഹത്യക്കേസിൽ പ്രതി റമീസ് നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. പ്രണയബന്ധം തുടരാനാകില്ലെന്ന മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി പൊലീസ് കണ്ടെത്തി. കേസിലെ കുറ്റപത്രം ഈ ആഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.

പ്രണയബന്ധത്തിൽ നിന്നു പിന്മാറിയ റമീസിന്റെ നിലപാടാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ റമീസിനൊപ്പം മാതാവിനെയും പിതാവിനെയും പ്രതികളാക്കി. ഇവർക്ക് പുറമെ റമീസിന്റെ സുഹൃത്തായ സഹദിനെയും പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

കുറ്റകൃത്യത്തിന് സഹായം ചെയ്തെന്നാരോപിച്ചാണ് സഹദിനെതിരെ നടപടി സ്വീകരിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് റമീസിന്റെ മാതാപിതാക്കൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ പെൺകുട്ടിയെ മതംമാറ്റാൻ ശ്രമിച്ചതായി തെളിയിക്കുന്ന യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

Tag: Suicide of 23-year-old woman from Kothamangalam; Police chargesheet says accused Ramis did not forcibly convert her to Islam

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button