keralaKerala NewsLatest News
കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു

നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശിനി കുമാരി (56) യാണ് മരിച്ചത്. വൃക്കയിലെ കല്ലിന് ചികിത്സക്കായി കുമാരി ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. മരുന്ന് തെറ്റായി നൽകിയതാണെന്നതാണ് ബന്ധുക്കളുടെ ആരോപണം.
ശസ്ത്രക്രിയ നടക്കുന്നതിനിടെ ഹൃദയാഘാതമാണ് മരണത്തിന് കാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ഒൻപതാം തീയതി ശസ്ത്രക്രിയയ്ക്കായി കുമാരിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഇന്നലെ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് മരണം സംഭവിച്ചത്. അനസ്‌തേഷ്യയുമായി ബന്ധപ്പെട്ട പിഴവോ ചികിത്സാ പിഴവോ കാരണമാകാമെന്നതാണ് കുടുംബത്തിന്റെ ആരോപണം.
Tag: Patient dies during surgery at Karakonam Medical College