രാഹുൽ മാങ്കൂട്ടത്തെ പൊതു പരിപാടികളിൽ സജീവമാക്കാൻ നീക്കം; ആദ്യഘട്ടത്തില്‍ പരിപാടികളുടെ പോസ്റ്ററുകളോ,പ്രചരണമോ നൽകില്ല

രാഹുൽ മാങ്കൂട്ടത്തെ പൊതു പരിപാടികളിൽ സജീവമാക്കാനുള്ള നീക്കം ഷാഫി–രാഹുൽ വിഭാഗം ആരംഭിച്ചു. പാലക്കാട് മണ്ഡലത്തോടൊപ്പം ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് മേഖലകളിലും രാഹുലിനെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കാൻ പദ്ധതിയുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും പാർട്ടി വിജയിച്ച നഗരസഭ വാർഡുകളിലെയും പരിപാടികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തും. കൂടാതെ, ക്ലബ്ബുകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിലും പങ്കെടുപ്പിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു.
ഗ്രൂപ്പ് യോഗത്തിൽ നേരത്തെ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്. ആദ്യം പോസ്റ്ററുകളോ പ്രചാരണങ്ങളോ ഇല്ലാതെ രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. പരിപാടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാഹുലിനെ വേദിയിലെത്തിക്കാനും മാധ്യമങ്ങളെ മുൻകൂട്ടി അറിയിക്കാതിരിക്കാനും തീരുമാനം എടുത്തിട്ടുണ്ട്.
എന്നാൽ, രാഹുലിനെ രഹസ്യമായി പരിപാടികളിൽ പങ്കെടുപ്പിക്കുന്ന ഈ രീതി പാർട്ടിയിലെ ചില വിഭാഗങ്ങളിൽ അസന്തോഷം സൃഷ്ടിച്ചിരിക്കുകയാണ്.
Tag: Rahul Mangkoottathil to be active in public events; No posters or publicity for events will be provided in the initial phase