BusinessKerala NewsLatest NewsLife StyleLocal NewsNews
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്,പവന് 37,400 രൂപ.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു ഗ്രാമിന് 15 രൂപ കൂടി 4,675 രൂപയായി. പവന് 37,400 രൂപയാണ് വ്യാഴാഴ്ചത്തെ വില.
ആഗോളതലത്തില്‍ സമ്പദ് ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണമായി പറയുന്നത്. കോവിഡും ലോക്ക്ഡൌണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറിയിരിക്കുകയാണ്. ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. രൂപയുടെ മൂല്യമിടിവ് കൂടിയായതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുന്ന സ്ഥിതിവിശേഷമാണ്.