കാട്ടാന ആക്രമണം; മുത്തശ്ശിയും മൂന്ന് വയസ്സുകാരി കൊച്ചു മകളും മരിച്ചു

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിയും മൂന്ന് വയസ്സുകാരി മകൾക്കും ദാരുണാന്ത്യം. വാട്ടർഫാൾ എസ്റ്റേറ്റിന് സമീപമുള്ള വീടാണ് കാട്ടാന തകർത്തത്.
ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം നടന്നത്. പ്രദേശത്ത് മൂന്ന് വീടുകൾ മാത്രമേയുള്ളൂ. വീടിന്റെ മുൻവാതിൽ തകർത്താണ് കാട്ടാന അകത്ത് കയറിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും രക്ഷപ്പെടാനായില്ല. അസല എന്ന സ്ത്രീയെയും അവരുടെ മകൾ ഹേമാദ്രി (3)യെയും ആന ആക്രമിച്ചു. ആന തട്ടിയതിനെ തുടർന്ന് താഴെ വീണ കുഞ്ഞിനെ ചവിട്ടിക്കൊല്ലുകയായിരുന്നു.
അസലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് നാട്ടുകാർ പുലർച്ചെ ആറുമണിയോടെ വീടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അസലയെ വാൽപ്പാറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് പരുക്കേറ്റതായും അദ്ദേഹം ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
Tag: Wild elephant attack; Grandmother and three-year-old daughter die