keralaKerala NewsLatest News
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; പാലക്കാട് സ്വദേശിയായാ 62 കാരന് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പില്‍ സ്വദേശിയായ 62കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതിയാണ് ഇയാളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. രോഗാവസ്ഥ രൂക്ഷമായതിനെ തുടർന്ന് കമ്മ്യൂണിറ്റി സെന്റിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ആറാം തിയതി നടത്തിയ പരിശോധനയിലാണ്രോ രോഗബാധയുടെ ലക്ഷണങ്ങളുള്ളതായി കണ്ടെത്തിയത്. പിന്നീട് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചപ്പോളാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. നിലവില്‍ രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
Tag: state has tested positive for amoebic encephalitis A 62-year-old man from Palakkad