ഒരു കുടുംബത്തിലെ മൂന്നു പേർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ആന്ധ്രാപ്രദേശിലെ കടപ്പയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മരിച്ചവർ കടപ്പ സ്വദേശികളായ ശ്രീരാമുലു (35), ഭാര്യ സിരിഷ (30), ഒന്നര വയസ്സുകാരനായ മകൻ റിത്വിക് എന്നിവരാണ്.
കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി. വൈകുന്നേരം ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതും ശ്രീരാമുലുവിന്റെ മുത്തശ്ശി ഇവരെ ശകാരിച്ചതുമാണ് വിവരം. ഇതിനെ തുടർന്ന് മനോവിഷമത്തിലായ ദമ്പതികൾ കുഞ്ഞിനെയും കൂട്ടി വീട്ടുവിട്ട് ഇറങ്ങിയ ശേഷം, റെയിൽ പാളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവസ്ഥലത്ത് പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു, മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി റിംസ് ആശുപത്രിയിലേക്ക് മാറ്റി. വീടുവിട്ടിറങ്ങിയ വിവരം അറിഞ്ഞ ശേഷം ശ്രീരാമുലുവിന്റെ മുത്തശ്ശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായും പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിന്റെ പിന്നിലെ വിശദാംശങ്ങൾ അന്വേഷിച്ച് വരികയാണ്.
Tag: Three members of a family commit suicide by jumping in front of a train