keralaKerala NewsLatest News

പാലക്കാട് റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽക്ക് നേരെ ഡിവൈഎഫ്‌ഐ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു. ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുയർത്തി പ്രവർത്തകർ രാഹുലിന്റെ വാഹനത്തെ തടയാൻ ശ്രമിച്ചതോടെ സ്ഥലം നേരിയ സംഘർഷാവസ്ഥയിലായി. യുഡിഎഫ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തി പ്രതിഷേധക്കാർക്കെതിരെ പ്രതിരോധം തീർത്തു.

പ്രതിഷേധം വകവെക്കാതെ രാഹുൽ വാഹനത്തിൽ നിന്ന് ഇറങ്ങി പ്രദേശവാസികളുമായി നേരിട്ട് ആശയവിനിമയം നടത്തി. തുടർന്ന് അദ്ദേഹം റോഡ് ഉദ്ഘാടനം നിർവഹിച്ചു. രാഹുലിനെ സ്വീകരിക്കാൻ എത്തിയ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യങ്ങളുയർത്തി പൊന്നാട അണിയിച്ചും സ്വാഗതം ചെയ്തു.

അതേസമയം, ഡിവൈഎഫ്‌ഐ പ്രവർത്തകർ കൂക്കിവിളികളുമായും മുദ്രാവാക്യങ്ങളുമായും രാഹുലിനെ പിന്തുടർന്നു. പ്രതിഷേധത്തിന് പിന്നാലെ ബിജെപി പ്രവർത്തകരും സ്ഥലത്തെത്തി എം.എൽ.എയുടെ യാത്ര തടയാൻ ശ്രമിച്ചു.

രാഹുലിന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പിരായിരിയിൽ നിർമിച്ച റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സംഭവം നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് വൻ സന്നാഹം വിന്യസിച്ചു. പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന രാഹുലിനെ തടയുമെന്ന് മുൻകൂട്ടി ഡിവൈഎഫ്‌ഐയും ബിജെപിയും അറിയിച്ചതായും പൊലീസ് അറിയിച്ചു.

Tag: Black flag protest against MLA Rahul Mangkootathil who came to inaugurate Palakkad road

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button