keralaKerala NewsLatest News

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി അന്തരിച്ചു

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുന്നംകുളം കടവല്ലൂർ സ്വദേശിയായ അദ്ദേഹം, 2006ലും 2011ലും കുന്നംകുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. സിപിഐഎം തൃശൂർ ജില്ല മുൻ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.

ഡിവൈഎഫ്‌ഐയിലൂടെ രാഷ്‌ട്രീയരംഗത്ത് എത്തിയ ശേഷം ഏരിയ സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്കു ആദ്യം മത്സരിച്ചു ജയിച്ചത്. ഡിവൈഎഫ്‌ഐയിലൂടെ രാഷ്‌ട്രീയരംഗത്ത് എത്തി. ജില്ലാ സെക്രട്ടറിയായും സംസ്‌ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ആന തൊഴിലാളി യൂണിയൻ സംസ്‌ഥാന പ്രസിഡന്റായിരുന്നു. ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ്, കലാമണ്ഡലം സിൻഡിക്കറ്റ് അംഗം, ജവാഹർ ബാലഭവൻ ഡയറക്‌ടർ, ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Tag: Former Kunnamkulam MLA Babu M. Palissery passes away

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button