keralaKerala NewsLatest News

“കേരളത്തിൽ നിന്നുകൊണ്ട് തന്നെ രാജ്യത്തെ മുഴുവൻ പ്രവർത്തിക്കാമല്ലോ”; അബിൻ വർക്കിയുടെ ആവശ്യം തള്ളി കേണ്ഡ​ഗ്രസ് നേതൃത്വം

കേരളത്തിൽ പ്രവർത്തിക്കണമെന്ന യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയുടെ ആവശ്യം നേതൃത്വത്തിൽ അനുകൂല പ്രതികരണം ലഭിച്ചില്ല. “കേരളത്തിൽ നിന്നുകൊണ്ട് തന്നെ രാജ്യത്തെ മുഴുവൻ പ്രവർത്തിക്കാമല്ലോ. അതിൽ എന്താണ് പ്രശ്നം? കേരളത്തിൽ നിൽക്കട്ടെ. കെ.സി. വേണുഗോപാൽ കേരളത്തിലും ഇന്ത്യയിലുടനീളവും പ്രവർത്തിക്കുന്നു,” എന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ മകൻ ഇ.ഡി. നോട്ടീസ് കൈപ്പറ്റിയോ, അതിനുശേഷം ഇ.ഡി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തത വേണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. “ശക്തമായ കേസാണ് ശ്രദ്ധയിൽപ്പെട്ടത്, അതുകൊണ്ടാണ് ക്ലിഫ് ഹൗസിലെ മേൽവിലാസത്തിൽ നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് നോട്ടീസ് മുക്കിയതെന്ന് തോന്നുന്നു. ഇ.ഡി എടുത്ത നടപടികൾ എന്താണെന്ന് ജനങ്ങൾക്കറിയണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിർണായകമായ തിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അബിൻ വർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയതലത്തിലുള്ള പദവിയിൽ നിന്ന് ഒഴിവാക്കി സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ അനുവാദം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മാങ്കൂട്ടത്തിനുശേഷം രണ്ടാം സ്ഥാനത്ത് എത്തിയ അബിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം മുൻപ് ആവശ്യപ്പെട്ടിരുന്നു.

Tag: We can work for the entire country from Kerala”;congress leadership rejects Abin Varkey’s demand

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button