”രണ്ടു ക്രിസ്ത്യാനികള്‍ ഉയര്‍ന്ന പദവിയില്‍ ഇരുന്നാല്‍ എന്താണ് പ്രശ്‌നം?”; കോണ്‍ഗ്രസ് നേതൃത്വത്തെ വിമർശിച്ച് കല്‍പ്പറ്റ നാരായണന്‍

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വൈസ് പ്രസിഡന്റായിരുന്ന അബിൻ വർകിയെ പരിഗണിക്കാതിരിച്ചതിനെതിരെ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ കടുത്ത വിമർശനം ഉയർത്തി. ഇത് കേരളത്തിലെ രാഷ്ട്രീയം ജാതി അധിഷ്ഠിതമായിത്തീരുന്ന മറ്റൊരു തെളിവാണെന്നും, “രണ്ടു ക്രിസ്ത്യാനികൾ പ്രധാന സ്ഥാനങ്ങളിൽ ഇരുന്നാൽ എന്താണ് പ്രശ്നം? ഏത് ജനാധിപത്യ മൂല്യമാണ് അതിലൂടെ നഷ്ടമാകുന്നത്?” എന്നും അദ്ദേഹം ചോദിച്ചു. ജാതിയാധിഷ്ഠിത കേരളത്തെ കോൺഗ്രസ് തന്നെ വളർത്തി കൊണ്ടിരിക്കുകയാണെന്നും കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
അടുത്തിടെ, മുഖ്യമന്ത്രിയുടെ മകനെക്കുറിച്ചുള്ള പിണറായി വിജയന്റെ പ്രസ്താവനയും കൽപ്പറ്റ നാരായണൻ വിമർശിച്ചിരുന്നു. “ഒരു കമ്യൂണിസ്റ്റുകാരൻ മകനും കമ്യൂണിസ്റ്റുകാരനാകണമെന്ന് ആഗ്രഹിക്കുമെന്നും, അയാൾ ഒന്നിലും ഇടപെടാതെ സമ്പന്നനായി ജീവിക്കുന്ന ഒരാളാണെന്ന് പറയുമ്പോൾ, കമ്യൂണിസ്റ്റ് ജീവിതം തെരഞ്ഞെടുത്ത നൂറുകണക്കിന് യുവാക്കളെ അതു അപമാനിക്കുന്നതാണ്,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടകരയിൽ നടന്ന ആർജെഡി നേതാവ് കെ.കെ. രാഘവന്റെ അനുസ്മരണ സമ്മേളനത്തിലായിരുന്നു കൽപ്പറ്റ നാരായണന്റെ ഈ വിമർശനം. “നിങ്ങളിൽ എത്ര പേർ എന്റെ മകനെ കണ്ടിട്ടുണ്ട്? അധികാരത്തിന്റെ ഇടനാഴികളിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടിട്ടുണ്ടല്ലോ നിങ്ങൾ. എന്നാൽ എന്റെ മകനെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ക്ലിഫ് ഹൗസിൽ എത്ര മുറിയാണുള്ളതെന്നറിയുമോ ?” — എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു.
Tag: Kalpetta Narayanan criticizes Congress leadership