കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. ആശുപത്രി അധികൃതർ നൽകിയ വിവരത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചപ്പോൾ സംഭവവിവരങ്ങൾ പുറത്തറിഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇയാൾ നിരന്തരം പീഡനം നടത്തിയിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് മൊഴി നൽകി.
അമ്മ വീട്ടിൽ ഇല്ലാത്ത സമയങ്ങളിലാണ് പ്രതി പതിവായി ഉപദ്രവം നടത്തിയത് എന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇയാൾ അമ്മയോടൊപ്പം താമസം ആരംഭിച്ചത്.
പീഡനം വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ഗർഭിണിയാണെന്ന കാര്യം വെളിവായി. തുടർന്ന് പെൺകുഞ്ഞിനാണ് വിദ്യാർത്ഥിനി ജന്മം നൽകിയത്.
അമ്മയുടെ ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെൺകുട്ടി ജനിച്ചത്. രണ്ടാം ഭർത്താവും മരിച്ചതോടെ കഴിഞ്ഞ രണ്ട് വർഷമായി പ്രതിയോടൊപ്പം അമ്മയും പെൺകുട്ടിയും താമസിച്ചുവരികയായിരുന്നു. പെൺകുട്ടിയുടെ അമ്മ ഹോം നഴ്സായി ജോലി ചെയ്യുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tag: Mother’s friend arrested in Kadakkal 9th grade girl’s birth case