ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ ; ഇറക്കുമതി നയം രൂപീകരിക്കുന്നത് ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ പരിഗണിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ പ്രതികരിച്ചു. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ പരിഗണിച്ചാണ് രാജ്യത്തിന്റെ ഇറക്കുമതി നയം രൂപീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസുമായി ഊർജ്ജസഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമം വർഷങ്ങളായി തുടരുകയാണെന്നും, നിലവിലെ യുഎസ് ഭരണകൂടവും അതിൽ താൽപ്പര്യം പ്രകടിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നും വ്യക്തമാക്കി.
റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്ന് ട്രംപ് മുമ്പ് അവകാശപ്പെട്ടിരുന്നു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽ വലിയ മുന്നേറ്റമാണിത് എന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയതും അമേരിക്കയുടെ ഭാഗമായിരുന്നു.
എന്നാൽ ട്രംപിന്റെ പ്രസ്താവനയിൽ പറഞ്ഞതുപോലെ കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധ്യമല്ല, അതിന് ഒരു പ്രക്രിയയുണ്ടെന്നും, അത് അൽപ്പകാലത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയുടെ വിദേശനയങ്ങൾ പോലും ട്രംപ് തീരുമാനിക്കുന്നതുപോലെയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. “മോദിക്ക് ട്രംപിനെ ഭയമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Tag: India rejects Trump’s claim; Ministry of External Affairs says import policy is formulated keeping in mind the interests of Indian consumers